‘ധോണീ… നിങ്ങളോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല’; മുൻ നായകനെ വിമർശിച്ച് യുവരാജ് സിംഗിന്റെ പിതാവ്

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയെ വിമർശിച്ച് സഹതാരം യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗരാജ് സിംഗ്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യോഗരാജിന്റെ പ്രതികരണം. തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചുവെന്ന് യോ​ഗരാജ് ആരോപിച്ചു. തനിക്ക് ധോണിയോട് ക്ഷമിക്കാൻ കഴിയില്ല. അയാൾ സ്വയം കണ്ണാടിയിൽ നോക്കണം. ധോണി വലിയൊരു ക്രിക്കറ്റ് താരമാണ്. പക്ഷേ തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചു. എല്ലാം ഇപ്പോൾ പുറത്തുവരികയാണ്. രണ്ട് കാര്യങ്ങൾ താൻ ജീവിതത്തിൽ ചെയ്യുകയില്ല. ഒന്നാമത്തെ കാര്യം തന്നോട് തെറ്റ് ചെയ്തവരോട് താൻ ക്ഷമിക്കുകയില്ല. അവരെ ഒരിക്കലും താൻ ഇഷ്ടപ്പെടുകയുമില്ലെന്ന് യോ​ഗരാജ് സിം​ഗ് പറഞ്ഞു.

2024ലെ ഐപിഎല്ലിൽ ചെന്നൈ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് അവർ പരാജയപ്പെട്ടത്. യുവരാജ് സിം​ഗിനെ ഐസിസി അംബാസിഡർ ആക്കിയപ്പോൾ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ ധോണി മാത്രം അഭിനന്ദിക്കാൻ എത്തിയില്ല. അതുകൊണ്ടാണ് ചെന്നൈ കഴിഞ്ഞ സീസൺ ഐപിഎല്ലിൽ പരാജയപ്പെട്ടതെന്നും യോ​ഗരാജ് സിം​ഗ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ നാലോ അഞ്ചോ വർഷം കൂടി യുവരാജിന് കളിക്കാൻ കഴിയുമായിരുന്നു. എല്ലാവരും യുവരാജ് സിംഗിനെപ്പോലൊരു മകൻ ജനിക്കാൻ ആ​ഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ഇനിയൊരു യുവരാജിനെ ലഭിക്കില്ലെന്ന് വിരേന്ദർ സെവാ​ഗും ​ഗൗതം ​ഗംഭീറും പറഞ്ഞിട്ടുണ്ട്. ക്യാൻസറുമായി പടപൊരുതി ഇന്ത്യൻ ടീമിന് ലോകകപ്പ് നേടിനൽകിയ യുവരാജിന് ഭാരത് രത്ന നൽകണമെന്നും യോ​ഗരാജ് സിം​ഗ് ആവശ്യപ്പെട്ടു.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൈപ്പറ്റണം

2020 മുതൽ 2024 വരെ വിവിധ ട്രേഡുകളിൽ പഠിച്ച ട്രെയിനികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നു. (രണ്ട് വർഷക്കാർക്ക് 280 രൂപ, ഒരു വർഷക്കാർക്ക് 220 രൂപ). ട്രെയിനികൾ ബാങ്ക് പാസ്

ദർഘാസ് ക്ഷണിച്ചു.

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ തരിയോട് പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് ലഘുഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പാകം ചെയ്ത എത്തിക്കുന്നതിനായി തരിയോട് പഞ്ചായത്ത് പരിധിയിലെ പരിചയസമ്പന്നരായ ഹോട്ടലുകൾ/ഭക്ഷണ വിതരണക്കാർ/കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്നും ദർഘാസ്

പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും

അസിസ്റ്റന്റ് സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓപിയിലേക്ക് താത്ക്കാലിക അസിസ്റ്റന്റ് സർജൻ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി മാർച്ച് 16 ന് രാവിലെ 11.30 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.