പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെയും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കലാകാരന്മാരെയും കൽപ്പറ്റ കാസ റസ്റ്റോ റിസോർട്ടിൽ വച്ച് വയനാട് ഹെവൻസ് ഗ്രൂപ്പ് ആദരിച്ചു.പരിപാടി ഉദ്ഘാടനം വാർഡ് മെമ്പർ ശിവരാമൻ നിർവഹിച്ചു.
ഫോറസ്റ്റ് ഓഫീസർ ആസിഫ്,അനൂപ് ,അനിൽ,ജയചന്ദ്രൻ ,തുർക്കി ജീവൻ രക്ഷാ സമിതിയുടെ പ്രതിനിധികളായ ആളുകൾക്കും ആദരം അറിയിച്ചു. വയനാട് ഹെവൻസിന്റെ ഇതുവരെയുള്ള പ്രവർത്തനത്തെക്കുറിച്ച് അഞ്ചു മീനങ്ങാടി റിപ്പോർട്ട് വായിച്ചു. അഷ്റഫ് കൈനിക്കൽ മുമ്പുണ്ടായിരുന്ന സ്നേഹകൂട്ടായ്മ വയനാടിനെ കുറിച്ച് രണ്ടു വാക്ക് സംസാരിച്ചു .40% മാത്രം മെമ്മറി പവർ ഉള്ള എന്നാൽ ഹൈലി ടാലെന്റായ അമൽ അമരക്കുനിയെ
പ്രത്യേകം ആദരിച്ചു. തുടർന്ന് ചടങ്ങിന് മാറ്റ് കൂട്ടാൻ പ്രവീൺ താളൂർ ലുക്മാൻ പിണങ്ങോട്, റിസ്വാൻ കൽപ്പറ്റ ,അഞ്ചു മീനങ്ങാടി.,ജയ മുട്ടിൽ ,വേണു മുട്ടിൽ എന്നിവർ ചേർന്ന് കലാവിരുന്ന് ഒരുക്കി .വയനാട് റിസോർട്ട് ടൂറിസം മേഖലയിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾ സപ്പോർട്ട് ചെയ്യാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കലാകാരന്മാരെ കണ്ടെത്തി അവർക്ക് അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കൽപ്പറ്റ മുണ്ടേരി കാസ റസ്റ്റോ റിസോർട്ടിൽ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പ്രോഗ്രാം കൺവീനർ ലുക്മാൻ അറിയിച്ചു . ഈ പ്രോഗ്രാം ആയി സഹകരിച്ച സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സാദിഖ് പുളിയൻപൊയിൽ ,നൗഷാദ് സി പി. സലിം ,വിവി രാജീവ് ജയലക്ഷ്മി സ്റ്റോർ രതീഷ് സൈബർ വില്ല ഇൻറർനെറ്റ് കഫെ സാഗോ ബ്യൂട്ടി പാർലർ മീനങ്ങാടി, Bais ഗാർഡൻ കൽപ്പറ്റ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി പ്രോഗ്രാം കൺവീനർ ലുക്ക്മാൻ അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ