കൽപ്പറ്റ : പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ പ്രവർത്തിക്കുള്ള ധനസമാഹരണത്തിന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോത്തി ചലഞ്ചിന് തുടക്കമായി.കെപിസിസി അംഗം പി.പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബൂ സൂഫിയാൻ തുടങ്ങിയവർ സംബന്ധിച്ചു.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!
ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ