കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയായിരുന്നു. പിന്നിൽ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകൾ ദൃശ്യം പകർത്തുകയായിരുന്നു.

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കര്ഷക തൊഴിലാളി ക്ഷേമനിധിയില് 10 വര്ഷം വരെ അംശാദായ കുടിശ്ശികയുള്ള അംഗത്വം നഷ്ടപ്പെട്ടവര്ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന് അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്ഷത്തിനും 10 രൂപ നിരക്കില് പിഴ







