ഓണക്കാലം വെള്ളത്തിലാകുമോ? ഇന്ന് പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തും മഴ ഭീഷണി ഉണ്ടാകുമോ? കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഒരാഴ്ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യതയുണ്ട്. എന്നാൽ മഴ എത്രത്തോളം ശക്തമാകുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാനാകു. പ്രത്യേകിച്ചും ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും നോക്കിയാകും ഇക്കാര്യത്തിൽ കൃത്യമായ പ്രവചനമുണ്ടാകുക.

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്രന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ് ഇപ്രകാരം

വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത . തുടർന്നുള്ള 3 ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ് , ഛത്തീസ്‌ഗണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 7 മുതൽ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ

സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ്

വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്വയം തൊഴില്‍ ടോപ് അപ്പ്

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍മൂന്ന് പരാതി തീര്‍പ്പാക്കി. അദാലത്തില്‍ നാല് പരാതികളാണ് പരിഗണിച്ചത്. മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങള്‍,

മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്

മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കില്‍ ഇനി മോട്ടോര്‍ വാഹനവകുപ്പോ പൊലീസോ പിടിച്ചാല്‍ ലൈസന്‍സ് പോകും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവർക്കാണ്. 2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസൻസാണ് താത്കാലികമായി

ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട് : നിർഭയ വയനാട് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികഘോഷത്തിന്റെ മുന്നോടിയായി സ്പെഷ്യലിറ്റി മൊബൈൽ ക്ലിനിക്കിന്റെ സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പൊയിൽ മേഖലയിൽ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം

ഡോക്ടര്‍ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റഎ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 10 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.