തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ

സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്.

മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ്‌ മോർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നീ പിതക്കന്മാർ കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 4.30-ന് മെത്രാപ്പോലീത്തമാർക്ക് സ്വീകരണം നൽകും. തുടർന്ന് കൊടിമര സമർപ്പണവും, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നടക്കും. വൈകിട്ട് 6 മണിക്ക് അഭിവന്ദ്യ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ ദേവാലയത്തിന്റെ വിശുദ്ധ മൂറോനഭിഷേക കൂദാശയും തുടർന്ന് ആദരിക്കൽ ചടങ്ങും സ്നേഹവിരുന്നും നടക്കും.

ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 8.30-ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നേർച്ചസദ്യയും ഉണ്ടാകും.

ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 8-ന് വിശുദ്ധ കുര്‍ബാനയും മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് നേർച്ചയും നടത്തപ്പെടും 12 മണിക്ക് കൊടിയിറക്കലോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

വികാരിയും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ ഫാ. എൽദോ ചീരകത്തോട്ടത്തിൽ, ട്രസ്റ്റി വർഗ്ഗീസ് കെ.യു. കാവുംമോളയിൽ, സെക്രട്ടറി ജെയ്മോൻ കുന്നത്ത്, നിർമ്മാണ കമ്മിറ്റി കൺവീനർ ജോർജ്ജ് കെ.യു. കോലഞ്ചേരി, നിർമ്മാണ കമ്മിറ്റി സെക്രട്ടറി ജിജിൽ മാത്യു പാമ്പാക്കുടച്ചാലിൽ, കൂദാശ പബ്ലിസിറ്റി കൺവീനർ റെജി എരങ്ങോത്ത്, കൂദാശ ജനറൽ കൺവീനർ ജോണി മറ്റത്തിൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.