കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമ സ്ഥാപനങ്ങളെയും നാളെ (സെപ്‌തംബർ 9) വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും. ‘കരുതലായവർക്ക് സ്നേഹാദരം’ എന്ന പേരിൽ ഉച്ചക്ക് രണ്ട് മണി മുതൽ ചുണ്ടേൽ സെന്റ് ജൂഡ് പാരിഷ് ഹാളിലാണ് ചടങ്ങ്. ചുണ്ടേൽ ടൗണിൽ നിന്നും വാദ്യഘോഷ ങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ ആദരിക്കുന്നവരെ പാരിഷ് ഹാളിലേക്ക് വരവേൽക്കും. തുടർന്ന് നടക്കുന്ന പരിപാടി ഭവന നിർമാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അഡ്വ.ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ആർ. മേഘശ്രീ, സിനിമാ താരം അബുസലിം തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ







