താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ചുരം ആറാം വളവിൽ ഒരു കെഎസ്ആർടിസി ബസ്സും ഏഴാം വളവിൽ ഒരു ലോറിയും കുടുങ്ങിയതാണ് ഗതാഗത തടസ്സം നേരിടാനുള്ള പ്രധാന കാരണം.കൂടാതെ അവധി ദിവസമായതിലുള്ള വാഹന ബാഹുല്യവും ഗതാഗതകുരുക്കിന് കാരണമാവുന്നു. യാത്രക്കാർ മുൻ കരുതലുകൾ സ്വീകരിക്കുക.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ







