മാനന്തവാടി: പ്രായപൂർത്തിയാവാത്ത പട്ടിക വർഗ്ഗത്തിൽപെട്ട കുട്ടിയുടെ
വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി സുനിൽ കുമാർ (36) നെ യാണ് എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പ്രാഥമിക അന്വേഷണ ത്തിൽ മാതാപിതാക്കളുടെ നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കൾക്ക് പണം നൽകി സ്വാധീനിച്ചും ആധാർ കാർഡിൻ്റെ കോപ്പി യിൽ ജനന തിയ്യതി തിരുത്തിയും ഉന്നത ജാതിയിലുള്ള കേസിലെ ഒന്നാം പ്രതിയായ വടകര പുതിയാപ്പ കുയ്യടിയിൽ വീട്ടിൽ കെ.സുജിത്തു (40) മായി 2024 ജനുവരി മാസം വിവാഹം നടത്തുകയായിരുന്നു. ഇതി നായി സുജിത്തിൽ നിന്നും സുനിൽ കുമാർ ബ്രോക്കർ ഫീസായി കൂടിയ തുക കൈപ്പറ്റുകയും ചെയ്‌തിട്ടുണ്ട്.

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയിൽ
ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ







