പിണങ്ങോട്: തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടിയെ പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാരം നൽകി. പാലിയേറ്റീവ് രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഷമീം പാറക്കണ്ടി പാലിയേറ്റീവ് കോഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറിയും തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് പ്രസിഡണ്ടുമാണ്. പീസ് വില്ലേജ് മാനേജർ ഹാരിസ് നീലിയിൽ, ഷാനവാസ്, അബ്ദുല്ല പാച്ചൂരാൻ, കെ ടി കുഞ്ഞബ്ദുള്ള, അബുബക്കർ പനമരം, ജമീല അസ്സൈനാർ, ആയിഷ കെ .ടി, വഹീദ അൻവർ, രജിത പൊഴുതന, അബ്ദുൾ സലീം മേപ്പാടി തുടങ്ങിയവർ സംസാരിച്ചു. കോഡിനേഷൻ കമ്മിറ്റി ജില്ലാ ജനറൽ സെക്രട്ടറി വേലായുധൻ ചുണ്ടേൽ സ്വാഗതവും ഷർമിന പനമരം നന്ദിയും പറഞ്ഞു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.