കണ്ണിൽ നിന്ന് 6ഉം 10ഉം സെന്റിമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഫെലിക്സ് ലാലും സംഘവും വിജയകരമായി പുറത്തെടുത്തത്. 1977 ൽ ഇന്ത്യയിൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിൽ രാജ്യാന്തരത്തിൽ 74 മത്തേതും സംസ്ഥാന തലത്തിൽ 37 മത്തെ കേസുമാണിത്. അസുഖം കണ്ടുപിടിക്കപ്പെടാതെ തുടർന്നാൽ കണ്ണിൽ പഴുപ്പ് ഉണ്ടാവുകയും തുടർന്ന് പഴുപ്പ് കണ്ണിനകത്തേക്ക് വ്യാപിച്ച് രോഗിയുടെ കാഴ്ച്ച തന്നെ നഷ്ടപെടുന്ന അവസ്ഥയിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തിൽ ജീവനുള്ള വിരയെ കണ്ടെത്തുന്ന ഡൈറോഫിലേറിയസിസ് എന്ന രോഗാവസ്ഥയാണിത്.
വെളുത്ത നിറത്തിൽ കാണുന്ന കണ്ണിന്റെ പുറംതോടിന്റെ പാളികൾക്ക് ഇടയിലായിരുന്നു വിരകൾ ഉണ്ടായിരുന്നത്. അതിനാൽ തന്നെ കാഴ്ചയെ ഒരുതരത്തിലും ബാധിക്കാതെ ലോക്കൽ അനസ്തേഷ്യ നൽകികൊണ്ടായിരുന്നു വിരകളെ പുറത്തെടുത്തത്.
ഈ വിരകളുടെ മുട്ടകൾ സാധാരണയായി കണ്ടുവരുന്നത്‌ നായകളുടെ പുറത്താണ്. കൊതുക് ഈ നായകളെ കടിക്കുമ്പോൾ വിരകൾ അവയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കൊതുകിന്റെ ശരീരത്തിനകത്ത് വിരകൾ രണ്ട് ഘട്ടം വരെ വളരും. മൂന്നാംഘട്ട വളർച്ചയുടെ സമയത്താണ് കൊതുക് വിരയെ മറ്റുള്ളവരിലേക്ക് കൈമാറുന്നത്. വിരയുടെ സാന്നിധ്യമുള്ള ഈ കൊതുകുകൾ കടിക്കുന്ന ആളിലേക്ക് വിരയുടെ ലാർവ കൈമാറ്റം ചെയ്യപ്പെടുകയും തുടർന്ന്
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക്, പ്രധാനമായും ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നീ അവയവങ്ങളിലേക്ക് ഈ ലാർവ സഞ്ചരിച്ച് അവിടെ വളരുകയുമാണ് ചെയ്യാറ്. കൊതുകിന്റെ ഒറ്റതവണത്തെ കടിയിൽ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോ.ഫെലിക്സ് ലാൽ പറഞ്ഞു. വിരയുടെ സാന്നിധ്യം കണ്ണിലായത് കൊണ്ട് വളരെ പെട്ടെന്ന് രോഗം കണ്ടുപിടിക്കാൻ സാധിച്ചു. എന്നാൽ ശ്വാസകോശത്തിലോ മറ്റോ ആയിരുന്നെങ്കിൽ ശക്തമായ വിറയലും പനിയും രോഗി കാണിക്കുമായിരിന്നു. ത്വക്കിലാണ് രോഗമെങ്കിൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും.
അസ്വഭാവികമായി കണ്ണിൽ ചൊറിച്ചിലോ നീരോ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് വിരകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ഡോക്ടർ ഫെലിക്സ് പറഞ്ഞു.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.