ജില്ലാ ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04935 299424

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ







