കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്? എങ്ങനെ പരിഹരിക്കാം?

ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് കുട്ടികളെ മാത്രം ബാധിക്കുന്ന കാര്യമല്ല മാതാപിതാക്കളെ കൂടിയാണ് കുട്ടികളുടെ ഇ പ്രശ്നം ബുദ്ധിമുട്ടിക്കുന്നത്. കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് മാതാപിതാക്കൾ പലപ്പോഴും കുട്ടികളെയാണ് കുറ്റപ്പെടുത്താറുള്ളത്.

കിടക്കുന്നതിനു മുൻപ് അധികം വെള്ളം കുടിച്ചിട്ടാണ്, മൂത്രം ഒഴിക്കാതെ കിടന്നിട്ടാണ്, മൂത്രമൊഴിക്കണമെന്ന് തോന്നിയാലും കിടക്കയിൽ നിന്നും എഴുന്നേറ്റ് പോകാൻ മടിച്ചിട്ടാണ് എന്നിങ്ങനെ കുറ്റപ്പെടുത്തലിന്റെ രീതിയിലായിരിക്കും അവരോട് കാര്യങ്ങൾ പറയാറുള്ളത്. എന്നാൽ നിങ്ങൾ അവലംബിക്കുന്ന കർക്കശ രീതി അവരിലെ ബെഡ് വെറ്റിംഗ് എന്ന സ്ഥിതിയെ കൂടുതൽ വഷളാവുകയേയുള്ളൂ.

അഞ്ചുവയസ്സോടു കൂടി ഒട്ടുമിക്ക കുട്ടികളിലും ഉറക്കത്തിനിടയിൽ ബെഡിൽ മൂത്രമൊഴിക്കുന്ന പ്രവണത നിന്നു പോകുന്നതാണ്. എന്നാൽ ചില കുട്ടികളിൽ അഞ്ചുവയസ്സിനു ശേഷവും ഈ പ്രവണത തുടരുന്നതായി കാണാറുണ്ട്. എന്യൂറസിസ് എന്നാണ് ഈ പ്രവണതയെ പൊതുവേ പറയുന്നത്.

അമിതമായ ദേഷ്യം, പേടി, അപസ്മാരം എന്നിവ വന്നിട്ടുള്ള കുട്ടികളിൽ ഇത്തരം പ്രവണതകൾ കൂടുതലായി കണ്ടുവരുന്നത്. അതോടൊപ്പം വളർച്ചാ വൈകല്യങ്ങൾ, ലേണിങ് ഡിസബിലിറ്റി, ഓട്ടിസം, മെന്റൽ റിട്ടാഡേഷൻ എന്നിവയുള്ള കുട്ടികളിലും ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും.

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് എന്യൂറസിസ് കൂടുതലായി കണ്ടുവരാറുള്ളത്. അഞ്ചു ശതമാനം മുതൽ 10 ശതമാനം വരെ കുട്ടികളിൽ അഞ്ചുവയസ്സുവരെയും 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ മൂന്ന് ശതമാനം മുതൽ അഞ്ചു ശതമാനവും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ 1% എന്യൂറസിസ് അഥവാ ബെഡ് വെറ്റിങ് കണ്ടുവരുന്നുണ്ട്.

കിടക്കയിൽ മൂത്രമൊഴിക്കുന്നത് തടയാൻ സഹായിക്കുന്ന 5 ടിപ്പുകളാണ് ഇനി പറയുന്നത്.

1) എല്ലാ ദിവസവും വൈകുന്നേരം എട്ട് മണിയോടെ നിയന്ത്രണമില്ലാതെ വെള്ളം കുടിക്കുന്നത് പൂർണമായും ഒഴിവാക്കുക. ആവശ്യത്തിന് മാത്രം വെള്ളം കൊടുക്കുക അതിനോടൊപ്പം ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് അല്ലെങ്കിൽ ഒന്നരമണിക്കൂർ മുൻപ് ആഹാരം കൊടുക്കുവാൻ ശ്രമിക്കുക. ഇത് തുടരുകയാണെങ്കിൽ അവരുടെ ദഹനം നല്ല രീതിയിൽ നടക്കുകയും മൂത്രമൊഴിക്കുന്ന പ്രവണത കുറച്ചു കൊണ്ടുവരുവാൻ കഴിയും.

2) സാധാരണ കുട്ടികളിൽ ബെഡ്‌ വെറ്റിംഗ് കണ്ടുവരുന്നത് രാത്രി 12 നും പുലർച്ചെ ആറുമണിക്കും ഇടയിലുള്ള സമയങ്ങളിലാണ്. ഈ സമയങ്ങളിൽ നല്ല ഉറക്കത്തോടൊപ്പം സ്വപ്നങ്ങളും കുട്ടികൾ കാണും. അങ്ങനെ സ്വപ്നങ്ങൾ കാണുന്ന സമയത്താണ് പൊതുവേ കുട്ടികൾ അറിയാതെ കിടക്കയിൽ മൂത്രമൊഴിക്കുന്നത് . അതുകൊണ്ട് 12 മണി മുതൽ ഓരോ ഒന്നരമണിക്കൂർ ഇടവിട്ട് (12:00, 1:30, 3:00, 4:30, 6:00) അലാം വച്ച് ഉണർന്ന് മക്കളെ വിളിച്ചുണർത്തി ബാത്ത്റൂമിൽ കൊണ്ടുപോയി മൂത്രം ഒഴിപ്പിക്കുവാൻ ശ്രമിക്കുക. അങ്ങനെ ഒന്നുരണ്ട് ആഴ്ച നിങ്ങൾ ഇത് തുടരുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്താൽ ഉറങ്ങുമ്പോൾ മൂത്രമൊഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

3) ചില കുട്ടികളിൽ ബവൽസ് കൺട്രോൾ പ്രോബ്ലംസ് കാണാറുണ്ട് ( മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരുന്ന അവസ്ഥ). ഇത് പൂർണ്ണമായിട്ടും ഒഴിവാക്കിയാലേ ബെഡ് വെറ്റിങ്ങ് നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇനി മുതൽ മൂത്രമൊഴിക്കുവാൻ ബാത്റൂമിൽ പോകുമ്പോൾ മൂത്രം പെട്ടെന്ന് ഒഴിച്ച് തീർക്കാതെ കുറേശ്ശെ കുറേശ്ശെ സമയമെടുത്ത് പുറത്തു കളയുവാൻ ശ്രമിക്കുക. അതുകൂടാതെ നിന്ന് മൂത്രമൊഴിക്കുന്നതിന് പകരം ഇരുന്നു മൂത്രമൊഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി യൂറോപ്യൻ ക്ലോസറ്റുകൾ ഒഴിവാക്കി ഇന്ത്യൻ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാം.

4) രാത്രി വളരെ സന്തോഷത്തോടെ ഉറങ്ങാൻ പോകുന്ന കുട്ടികളിൽ മൂത്രമൊഴിക്കുന്ന പ്രവണത കുറവായാണ് കണ്ടുവരുന്നത്. അതുകൊണ്ട് പരമാവധി രാത്രിയിൽ കുട്ടികളെ വഴക്ക് പറയുകയോ ദേഷ്യപ്പെടുകയോ അവരുടെ മനസ് വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. അഥവാ ദേഷ്യപ്പെടുകയാണെങ്കിൽ നിങ്ങൾ കുട്ടികളോട് ദേഷ്യപ്പെടുകയാണെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പ് നിങ്ങളും കുട്ടികളും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു പരിഹരിച്ചതിനുശേഷം മാത്രമേ ഉറങ്ങാവൂ.

5) എല്ലാ ദിവസങ്ങളിലും വൈകിട്ട് 20 മിനിറ്റ് നേരമെങ്കിലും സൈക്ലിങ് പ്രാക്ടീസ് ചെയ്യുക, ഇത് കുട്ടികളുടെ പെൽവിക് ബോണുകൾക്ക് കൂടുതൽ ബലം ലഭിക്കുകയും ബ്ലാഡർ കൺട്രോൾ ചെയ്യുവാനും കഴിയും. അതുപോലെ വീടിനകത്ത് വൈകുന്നേരങ്ങളിൽ കളിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ട് ഒരു കാര്യം ചെയ്യിക്കുക. കുട്ടികളെ ബെഡിൽ മലർത്തി കിടത്തിയ രണ്ട് കാലുകളും പരമാവധി മടക്കി ഷോൾഡറി നോട് ചേർത്തുവച്ചതിനുശേഷം സൈക്കിൾ ചവിട്ടുന്നത് പോലെ കാലുകൾ ചലിപ്പിക്കുക, ഒരു ദിവസം രണ്ട് തവണ വീതം ഇത് കുട്ടികളെ കൊണ്ട് ചെയ്യിക്കുക. ഈ സമീപനം നിങ്ങളുടെ കുട്ടിയുടെ മൂത്രാശയത്തിൻ്റെ പ്രവർത്തന ശേഷി ക്രമേണ വർദ്ധിപ്പിക്കുകയും ബാത്ത്റൂമിൽ പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു

ഈ അഞ്ചു കാര്യങ്ങൾ നിങ്ങൾ മക്കളെ കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ ബെഡ് നനക്കുന്ന അവരുടെ ശീലം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. നിങ്ങളുടെയും മക്കളുടെയും എല്ലാ ദിവസത്തിന്റെയും അവസാനം സന്തോഷം നിറഞ്ഞതാക്കുക അതിലൂടെ അവർ സന്തോഷത്തോടെ കിടക്കുകയും നല്ലതുപോലെ ഉറങ്ങുകയും സുഖമായി ഉണരുകയും ചെയ്യും …

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.