മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

ദില്ലി: പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല.

പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്‍റെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.

സ്വർണ്ണക്കടത്ത് ആക്ഷേപം ഉയർന്ന കഴിഞ്ഞ തവണയും പാർട്ടി അധികാരത്തിലെത്തി. ജനങ്ങൾ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു. അടുത്ത മുഖ്യമന്ത്രിയാരെന്ന ചർച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി.വയനാട് ദുരന്തത്തെപ്പോഴും സർക്കാരിനെതിരെ വിഷയമാക്കി. മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേയ്ബുക്കില്‍ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്‍റേത്. ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്‍റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല

ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക്, ബൂത്ത്തല ഓഫീസര്‍ക്ക് അപേക്ഷകള്‍ ഒരുമിച്ച് സമര്‍പ്പിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, മറ്റിനം തടികൾ, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഡിസംബർ 26ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com വെബ്‍സൈറ്റ് മുഖേന പേര്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പീച്ചംകോട് മില്ല്, കുണ്ടോണിക്കുന്ന്, പാലമുക്ക് പ്രദേശങ്ങളിൽ നാളെ ഡിസംബർ 18 രാവിലെ 8.30am മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായും മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ/ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം കലാമേളയിൽ പങ്കെടുക്കുന്ന 37 വിദ്യാർത്ഥികളെയും മൂന്ന് ജീവനക്കാരെയും കണ്ണൂരിലെ നഗരിയിലേക്കും, മത്സര വേദിയിലേക്കും തിരിച്ചും എത്തിക്കുന്നതിനായി ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍

സൗജന്യ കേക്ക് നിർമ്മാണ പരിശീലനം

കൽപ്പറ്റ പുത്തൂർവയൽ എസ്.ബി.ഐ പരിശീലന കേന്ദ്രത്തിൽ സൗജന്യ കേക്ക് നിർമ്മാണ പരിശീലനം നൽകുന്നു. ആറു ദിവസത്തെ പരിശീലനത്തിലേക്ക് 18-50നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8590762300, 8078711040 Facebook Twitter WhatsApp

റേഷൻ കാർഡുകൾ തരം മാറ്റാൻ അവസരം

പൊതുവിഭാഗം റേഷൻ കാർഡുകളുള്ള അർഹരായ കുടുംബങ്ങൾക്ക് മുൻഗണന വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) തരം മാറ്റാൻ ഡിസംബർ 31 വരെ അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലോ, സി.എസ്‌.സി സേവനങ്ങളിലൂടെയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.