ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു.

കൽപ്പറ്റ:ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു.
വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് മൂന്നാം വാർഡ് താനപ്പിനാൽ ജനീത് (41) ആണ്ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതി നായി ഒമ്പത് ലക്ഷം രൂപ ഉടൻ കണ്ടെത്തേണ്ടതായുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഭാര്യയും മൂന്നു ചെറിയ മക്കളും അടങ്ങുന്നതാണ് ജനീതിൻ്റെ കുടുംബം. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു. ഇപ്പോൾ അതും മുടങ്ങിയിരിക്കുകയാണ്. മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ല. തുടർ ചികിത്സക്കും ജീവിക്കാനും കുടുംബ ത്തിന് മാർഗ്ഗമില്ലാത്ത സാഹചര്യത്തിൽ കുരുക്ഷേത്ര വായനശാലയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ രജിതഷാജി ചെയർമാനും ചെറിയാൻ മാസ്റ്റർ കൺവീനറായും ജനീത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പടിഞ്ഞാറത്തറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് ബന്ധുക്കൾ .

ബാങ്ക് അക്കൗണ്ട് .
പടിഞ്ഞാറത്തറ ഫെഡറൽ ബാങ്ക് ശാഖ

അക്കൗണ്ട് നമ്പർ
17960100111125

IFSC: FDRL0001796

കൺവീനർ – ചെറിയാൻ മാസ്റ്റർ
Ph.9847653682 (ഗൂഗിൾ പേ)

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അയൽവാസി വയോധികൻ കസ്റ്റഡിയിൽ

പുൽപ്പള്ളി: വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്

പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.