എടവക ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 3 ന് രാവിലെ 10 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. വിവാഹിതരും പത്താംതരം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ബയോഡാറ്റ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04935 296906.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







