സർക്കാർ -എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ( ഒ.ബി.സി) വിദ്യാർത്ഥികൾക്ക് പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാതാവ്,പിതാവ്, അല്ലെങ്കിൽ ഇരുവരെയും നഷ്ടപ്പെട്ടവർക്കും കുടുംബവാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയാത്തവർക്കുമാണ് അവസരം. വിദ്യാർത്ഥികൾ ഒക്ടോബർ 15 നകം അപേക്ഷ ഇ- ഗ്രാൻൻ്റ് സ് 3.0 പോർട്ടൽ മുഖേന അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ – 0495 2377786.

ഫാർമസിസ്റ്റ് നിയമനം
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന്