നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വെളളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തൂര്‍വയല്‍ എം.എസ് സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വി.എച്ച്.എസ്.ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സില്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി.എസ് സന്തോഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമഗ്രികള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച് തുക വിനിയോഗിച്ച് വാങ്ങിയ വീല്‍ചെയര്‍,വാക്കര്‍, ക്രച്ചസ്, എയര്‍ബാഗ്, ബെഡ്ഷീറ്റ് എന്നിവ ചൂരല്‍മല പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹീം കൈമാറി. മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം സി.കെ നൂറുദ്ദീന്‍, വെള്ളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി.കെ നജുമുദീന്‍, വൈസ് പ്രസിഡന്റ് റഫീഖ്, പ്രിന്‍സിപ്പാള്‍ ഭവ്യലാല്‍, എം.ആര്‍ ശ്രീരാജ്, ബിനേഷ്, എന്‍.എസ്.എസ് വടകര റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…
കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ






