കൽപ്പറ്റ: മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കാത്ത ഇന്ന് കൽപ്പറ്റ ബിവറേജിന്റെ
പരിസരത്ത് സ്റ്റേഷനറി കട കേന്ദ്രീകരിച്ച് അനധികൃതമായി വിദേശമദ്യം ശേഖരി ച്ചു വെച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്. ഇയ്യാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച നാലര ലിറ്റർ മദ്യവും പോലീസ് പിടിച്ചെടുത്തു. ബിവറേജ് കോംപൗണ്ടിനുള്ളിലുള്ള ഇയ്യാളുടെ സ്റ്റേഷനറി കടയിൽ അമിത വില യ്ക്ക് അനധികൃത മദ്യം വിൽക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പോലീസ് ഇൻസ് പെക്ടർ എ യു ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്‌സിപിഒ മാരായ ജയേഷ്, ബിനിൽ രാജ്, രാമു, അജികുമാർ, അരുൺ രാജ് എന്നിവരടങ്ങുന്ന സംഘമാ ണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി