മാലിന്യ മുക്തം നവകേരളം;ജനകീയ ക്യാമ്പെയിൻ തുടങ്ങി.

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഐ.സി. ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത766 സൗന്ദര്യവത്കരണം കൃഷ്ണഗിരിയിൽ തുടക്കം കുറിച്ചു കൊണ്ടാണ് ജനകീയ ക്യാമ്പെയിനിന് തുടക്കമായത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ഇ വിനയൻ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു, സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബേബി വർഗീസ് , എൻ. ആർ.പ്രിയ എന്നിവർ സംസാരിച്ചു.
ജില്ലാതല ഉദ്‌ഘാടനത്തിന് മുന്നോടിയായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ കാക്കവയൽ മുതൽ കൊളഗപ്പാറ വരെയുള്ള ഭാഗങ്ങൾ മൂന്നു ദിവസം
നീണ്ടു നിന്ന മെഗാ ക്ലീൻ ഡ്രൈവിലൂടെ വിവിധ സംഘടനകൾ ചേർന്ന് ശുചീകരിച്ചു. സംഘടനാഗംങ്ങൾ വിവിധ വകുപ്പ് പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങി 500 ഓളം ആളുകൾ പങ്കാളികളായിരുന്നു.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി

ആഗോള കൈ കഴുകൽ ദിനമാചരിച്ചു.

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ

ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ

ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.