സമഗ്ര ശിക്ഷ കേരള ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പിസ്റ്റ് തസ്തികളിലേക്ക് നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പി തസ്തികയിലേക്ക് ആര്‍.സി.ഐ രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പിയും ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അംഗീകൃത ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 8 നകം സിവില്‍ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 04936 203338.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി