മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഡോക്ടര്‍ തസ്തികയുടെ യോഗ്യത. എസ്.എസ്.എല്‍ സി, എല്‍.എം.വി ലൈസന്‍സാണ് ഡ്രൈവര്‍ തസ്തികയിലേക്കുള്ള യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 04936 202292.

ഫാർമസിസ്റ്റ് നിയമനം
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന്