എന്‍സിപിയില്‍ ഉടന്‍ മന്ത്രി മാറ്റമില്ല, എ കെ ശശീന്ദ്രന്‍ തുടരും

തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന് തീരുമാനം. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ അഭിപ്രായം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ അറിയിക്കും. പി സി ചാക്കോ ഉള്‍പ്പെടെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുകയായിരുന്നു.
എന്‍സിപി മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം തൃശ്ശൂരില്‍ വിമതയോഗം വിളിച്ചവര്‍ക്ക് പി സി ചാക്കോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എ കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു നിലപാട്. നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പൂര്‍ണ സമ്മതത്തോടെയല്ല സ്ഥാനമാറ്റത്തിന് എ കെ ശശീന്ദ്രന്‍ സമ്മതം മൂളിയിരുന്നത്. മന്ത്രിസ്ഥാനത്തു നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നുള്‍പ്പെടെ അദ്ദേഹം പറഞ്ഞിരുന്നു. താന്‍ മന്ത്രിയാകാന്‍ പോകുകയാണെന്ന് തോമസ് കെ തോമസ് നേരത്തെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരണമെന്ന തീരുമാനമാണ് മുഖ്യമന്ത്രിയെടുത്തത്.

അവഗണിക്കരുത്; ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഇതൊക്കെയാണ്

മിക്ക രോഗങ്ങളും വഷളാകുന്നതിന് മുന്‍പ് ശരീരം ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കും. പക്ഷേ നമ്മള്‍ ശ്രദ്ധിക്കാറില്ലെന്ന് മാത്രം. ബ്രെയിന്‍ ട്യൂമറിന്റെ കാര്യവും അതുപോലെ തന്നെയാണ്. തലച്ചോറിന്റെ ഗുരുതര അവസ്ഥയെ കാണിക്കുന്ന ബ്രെയിന്‍ ട്യൂമറിന്റെ ആദ്യകാല

മന്ത്രി ഗണേഷ്‍കുമാറിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’ നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; പിടിച്ചെടുത്ത എയര്‍ഹോണുകള്‍ മണ്ണുമാന്തി യന്ത്രം കയറ്റി നശിപ്പിച്ചു

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കൊച്ചിയിൽ പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ മണ്ണുമാന്ത്രിയന്ത്രം കയറ്റി നശിപ്പിച്ചു. എയ‍ർ ഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കുതിക്കാം; ദേശീയ പാത തുറക്കുന്നു..പുതുവത്സര സമ്മാനമെന്ന്

കാസർകോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വിഷൻ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാർ

കോൺടാക്ടിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഇനി തലവേദനയാകില്ല! പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌.

സ്പാം മെസേജുകളെ കുറിച്ചുള്ള പരാതികൾ വർധിച്ചതോടെ പ്രതിരോധ മാർഗങ്ങളുമായി വാട്‌സ്ആപ്പ്. ബിസിനസ് അക്കൗണ്ടുകൾക്കും യൂസർമാർക്കും അജ്ഞാതരായ വ്യക്തികൾക്ക് (non -contact) അയക്കാവുന്ന മെസേജുകളിൽ പരിധി കൊണ്ടുവരികയാണ് വാട്‌സ്ആപ്പ്. അതായത് മെസേജ് ലഭിക്കുന്നവർ റിപ്ലൈ തന്നില്ലെങ്കിൽ,

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള

സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും

ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.