കേരള സർക്കാർ നവകേരള കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.33 കോടി രൂപ ഉപയോഗിച്ച് മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം MLA അഡ്വ ടി സിദ്ദിഖ് ഫലകം അനച്ചദാനം നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് സതീശൻ എസ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ പോൾ ജോസഫ് നന്ദിയും അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി രാഘവൻ, പഞ്ചായത്ത് വാർഡ് മെമ്പർ ജോബിഷ് കുര്യൻ, DEO ശരത് ചന്ദ്രൻ KAS, PTA പ്രസിഡന്റ് പി ടി മനസൂർ എന്നിവർ ആശംസകൾ അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ