വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്ക്കായി വര്ക്ക് ഷോപ്പ് നടത്തുന്നു. കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില് ഒക്ടോബര് 15 മുതല് 19 വരെയാണ് വര്ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര് http://kied.info/training-calender/ ല് ഒക്ടോബര് 12 നകം അപേക്ഷ നല്കണം. ഫോണ് -0484-2532890, 2550322, 9188922800.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.