ഇതുതന്നെ ബെസ്റ്റ് ടൈം; വെറും 30,000 രൂപയ്ക്ക് ഐഫോണ്‍ 15, എയര്‍പോഡിനും വമ്പിച്ച വിലക്കുറവ്

ദില്ലി: ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസിന്‍റെ ലോഞ്ചോടെ പഴയ മോഡലുകള്‍ക്ക് വില കുറച്ചിരിക്കുകയാണ്. ഇതോടെ ഐഫോണ്‍ 15 സിരീസിലെ വിവിധ ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ വാങ്ങാം. ഇത്തരത്തില്‍ ഐഫോണ്‍ 15 ചുളുവിലയ്ക്ക് എങ്ങനെ വാങ്ങാന്‍ കഴിയും എന്ന് നോക്കാം. ഈ പൈസയ്ക്ക് ഫോണ്‍ വാങ്ങുമ്പോള്‍ കൂടെ ഒരു എയര്‍പോഡും സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഐഫോണ്‍ 15ന്‍റെ 128 ജിബി ബ്ലാക്ക് മോഡല്‍ സ്മാര്‍ട്ട്ഫോണും രണ്ടാം തലമുറ എയര്‍പോഡുമാണ് ചെറിയ വിലയില്‍ ലഭ്യമാകുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ടാണ് ഈ ഓഫറിന് പിന്നില്‍. 2023ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 15ന്‍റെ 128 ജിബി ബ്ലാക്ക് മോഡലിന് 69,900 രൂപയാണ് യഥാര്‍ഥ വില. ഇപ്പോള്‍ 17 ശതമാനം വിലക്കുറവില്‍ 57,999 രൂപയിലേക്ക് ഇതിന്‍റെ മൂല്യം കുറഞ്ഞു. മികച്ച കണ്ടീഷനിലുള്ള ഐഫോണ്‍ 14 ഇതിനൊപ്പം എക‌്സ്‌ചേഞ്ചിന് തയ്യാറാവുമ്പോള്‍ ഐഫോണ്‍ 15ന്‍റെ വില 30,099 രൂപയിലേക്ക് താഴും. 27,000 രൂപയാണ് ഐഫോണ്‍ 14ന് പരമാവധി ലഭിക്കുക.

ഇതോടൊപ്പം 12,900 രൂപ യഥാര്‍ഥ വിലയുള്ള ആപ്പിള്‍ എയര്‍പോഡ് രണ്ടാം ജനറേഷനും ഓഫര്‍ വിലയില്‍ ലഭ്യമാണ്. ഈ എയര്‍പോഡിന് 41 ശതമാനമാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്ന വിലക്കിഴിവ്. ഇതോടെ വില 7,499 രൂപയിലേക്ക് താഴും. ഇതിന് പുറമെ 751 രൂപ കോംബോ പര്‍ച്ചേസ് ഡിസ്‌കൗണ്ടും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഇതോടെ എയര്‍പോഡ്സ് രണ്ടാം തലമുറയുടെ വില വെറും 6,748 രൂപയാകും. ഐഫോണ്‍ 15 ഉം രണ്ടാം തലമുറ എയര്‍പോഡും കൂടി 36,847 രൂപയ്ക്ക് കയ്യിലെത്തിക്കാം.

സമാനമായി ഐഫോണ്‍ 15 പ്ലസിനും എക്സ്ചേഞ്ച് ഓഫറുണ്ട്. 37,050 രൂപ വരെ ഐഫോണ്‍ 15 പ്ലസിന് എക്സ്ചേഞ്ച് ഓഫര്‍ ലഭിക്കും. ഐഫോണ്‍ 15 പ്ലസിനും വിവിധ ബാങ്ക് ഓഫറുകളും സ്പെഷ്യല്‍ പ്രൈസും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി

പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്

സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന്

എന്തൊക്കെ ഉണ്ടായിട്ടെന്താ; ഈയൊരു കാര്യം മതി സ്‌ട്രോക്ക് വരാന്‍

നിങ്ങള്‍ ഭക്ഷണം കൃത്യമായി കഴിക്കും, വ്യായാമം ചെയ്യും മദ്യപാനവും പുകവലിയും പോലെയുളള ശീലങ്ങള്‍ ഇല്ല. ഇതിൻ്റെ അർത്ഥം നിങ്ങള്‍ക്ക് രോഗമൊന്നും വരില്ല എന്നല്ല. എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെങ്കിലും സ്‌ട്രെസുണ്ടെങ്കില്‍ പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടത്രേ. സമ്മര്‍ദ്ദം

ബാങ്ക് വിവരം മുതൽ ഫോട്ടോ വരെ തട്ടും; പൊതു ചാർജിങ് പോയിൻ്റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

യാത്രക്കിടയിൽ ഫോണൊന്ന് ചാർജ് ചെയ്യണമെങ്കിൽ നമ്മളെല്ലാം ആദ്യം ആശ്രയിക്കുന്നത് പൊതു ചാര്‍ജിങ് പോയിൻ്റുകളാണ്. എന്നാൽ ഈ ചാര്‍ജിങ് പോയിൻ്റുകൾക്ക് പിന്നിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പുമായാണ് ഇപ്പോൾ കേരള പൊലീസ് രം​ഗത്തെത്തിയിരിക്കുന്നത്. പൊതു ചാ‍ർജിം​ഗ്

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി

ആഗോള കൈ കഴുകൽ ദിനമാചരിച്ചു.

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.