സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ അമ്പലവയല്‍, തോമാട്ടുചാല്‍, കാഞ്ഞിരങ്ങാട് വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായി. ബന്ധപ്പെട്ട പ്രദേശത്തെ സ്ഥല ഉടമയ്ക്ക് പ്രീ 9(2) എക്‌സിബിഷനിലോ, 9(2) എക്‌സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനോ അപേക്ഷ നല്‍കാനോ അവസരം ലഭിച്ചിട്ടില്ലെങ്കില്‍ ഒക്ടോബര്‍ 17 വരെ അമ്പലവയല്‍, തോമാട്ടുചാല്‍, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസുകളിലെത്തി റെക്കോര്‍ഡ് പരിശോധിക്കാന്‍ സൗകര്യം ഒരുക്കിയതായി മാനന്തവാടി റീ – സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







