കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ മേഖലകളിൽ പ്രശസ്ത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു.
2024 എസ്.എസ്. എൽ. സി , ഹയർ സെക്കണ്ടറി പൊതു പരീക്ഷയിൽ എ പ്ലസ്സ് നേടിയവർ’ ജില്ലാതല പ്രശ്നോത്തരിയിൽ വിജയം നേടിയവർ, നൂറ് ശതമാനം വിജയം നേടിയവർ എന്നിവരെയാണ് ആദരിച്ചത്. മാലിന്യ ‘ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവർത്തനത്തിൻ്റെ ഭാഗമായ സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിൻ്റെ ആരംഭിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു . രണ്ട് ദിവസമായി നടക്കുന്ന സ്കൂൾ കലോൽസവത്തിന് ആരംഭം കുറിച്ചു.
ജില്ലാ പോക്സോ സ്പെഷ്യൽ കോർട്ട് ജഡ്ജി എ വി മൃദുല യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷനായിരുന്നു. വൈത്തിരി താലൂക്ക് എൻ എസ് എസ്. യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ, പ്രിൻസിപ്പാൾ എം കെ ബാബു പ്രസന്ന കുമാർ, മിനി എം.കെ, രാജീവ് പി.കെ., അനീഷ് പി. ഡി , ബിന്ദു. വി തുടങ്ങിയവർ സംസാരിച്ചു

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും