പണമിടപാട് ഇനി ഉള്ളം കൈയിൽ! ; ‘പാം പേ’ എന്ന പുതിയ ടെക്നിക്കുമായി ചൈന

പണമിടപാടുകള്‍ നടത്തണമെന്നുണ്ടെങ്കില്‍ ഇന്നത്തെ കാലത്ത് അത്യാവശ്യമായി നമുക്ക് വേണ്ടതെന്താണ്? ഒന്നുകില്‍ ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍ ഇതൊക്കെ അല്ലേ. പക്ഷേ ഇനിമുതല്‍ തങ്ങളുടെ നാട്ടില്‍ ഇതിന്റെയൊന്നും ആവശ്യമില്ല, വെറുതെ കൈയ്യും വീശി ഇറങ്ങിക്കോ എന്നാണ് ചൈനക്കാര്‍ പറയുന്നത്. പുതിയ ടെക്നോളജികൾ കൊണ്ടുവരുന്നതിൽ വിരുത്മാരായ ചൈനക്കാർ പണമിടപാട് നടത്താനുള്ള എളുപ്പവഴി ഉള്ളംകൈയ്യിലാക്കിയിരിക്കുകയാണ്. മനുഷ്യന്റെ ഉള്ളംകൈ സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്ന പാം പേ രീതിയാണ് ഇപ്പോൾ ചൈനക്കാർ കണ്ടെത്തിയിരിക്കുന്നത്. സാങ്കേതിക വിദ്യ ജീവിതത്തെ ലളിതമാക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ് ഇവരുടെ ഈ പുതിയ കണ്ടുപിടുത്തം.

ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമാക്കിയുള്ള ടെക് ഭീമന്‍ ‘ടെന്‍സെന്റ്’ ആണ് 2024 ജനുവരിയില്‍ ഉള്ളംകൈ സ്‌കാനിംഗ് സേവനം ആരംഭിച്ചത്. ‘വെയ്‌സിന്‍ പാം പേയ്‌മെൻ്റ്’ നിലവില്‍ ചൈനയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ബയോമെട്രിക് സംവിധാനമാണ്. കാര്‍ഡുകളും ഫോണുമെല്ലാം ഉപയോഗിക്കുന്നതിന് പകരം നമ്മുടെ കൈകള്‍ സെന്‍സറിന് മുകളില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഹൈ ഡെഫനിഷന്‍ ക്യാമറകളും ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഉപയോഗിച്ച് ക്യാമറകള്‍ ഉള്ളംകൈ സ്‌കാന്‍ ചെയ്ത് ചര്‍മത്തിനടിയിലെ വെയിന്‍ പാറ്റേണുകള്‍ സ്‌കാന്‍ ചെയ്യും. സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ പണമിടപാട് നടക്കുകയും ചെയ്യും. മുഖം സ്‌കാന്‍ ചെയ്യുന്ന അതേരീതി തന്നെയാണ് ഇവിടെയും നടക്കുന്നത്. ഫേഷ്യല്‍ റക്കഗ്നീഷ്യനുള്ള ഒരു പരിമിതി ഇരട്ടകളാണെങ്കില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നതാണ്. എന്നാല്‍ കൈ സ്‌കാന്‍ ചെയ്യുമ്പോള്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നില്ല. കാരണം ഓരോ കൈയ്യും യുണീക് ആണല്ലോ?.

ചൈനയുടെ ഈ കണ്ടുപിടുത്തം ജനശ്രദ്ധയാകാര്‍ഷിക്കുന്നത് ഇത് ആദ്യമായല്ല. 2024 ഏപ്രിലില്‍ ആര്‍ പി ജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷക് ഗോയങ്ക ‘പാം പേ’ യെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലിപ്പ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കിട്ടിരുന്നു. ഇത് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 31 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ 31 ന്

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.