പനമരം:പനമരം ഭാഗത്ത് വെച്ച് മാനന്തവാടി എക്സൈസ് സർക്കിൾ ഉദ്യോഗ
സ്ഥർ നടത്തിയ വാഹന പരിശോധനയിൽ 500 മില്ലിയുടെ 25 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്ന കമ്പളക്കാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ് തു. അത്തിലൻ വീട്ടിൽ മുജീബ് റഹ് മാൻ (40) എന്നയാളാണ് പിടിയിലായത്. മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച കെഎൽ 58 ആർ 6094 എന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പലതവണയായി പനമരം ബിവറേജിൽ നിന്നും വാങ്ങിച്ചതാണ് മദ്യം. പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി മാനന്തവാടി എക്സൈസ് റേഞ്ചിന് കൈമാറി. വയ നാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് പരിശോധനകൾ കർശ നമാക്കിയിട്ടുണ്ട്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ ജിനോഷ് പി.ആർ, ജോണി.കെ,സിവിൽ എക്സൈസ് ഓഫീസർ പ്രിൻസ് റ്റി.ജി, എക് സൈസ് ഡ്രൈവർ ഷിംജിത്ത്.പി എന്നിവർ പരിശോഘനയിൽ പങ്കെടുത്തു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും