ചലച്ചിത്രതാരം ഹന്ന റെജി കോശിയുടെ നഗ്ന മേനിയിൽ വരച്ചിട്ടത് സൂര്യകാന്തി പൂക്കൾ; ബോഡി ആർട്ട് ഉപയോഗിച്ചത് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വേണ്ടി: ബിഹൈൻഡ് ദ സീൻസ് വീഡിയോ കാണാം

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഫെയ്സസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഹന്നയും കലേഷും ടോപ് ലെസായാണ് പ്രത്യക്ഷപ്പെട്ടത്. ബോഡി ആർട്ടിന്റെ സാദ്ധ്യതകള്‍ വിനിയോഗിച്ചാണ് പോസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു.
Video 👇
https://www.instagram.com/reel/DBYi9FuSyHH/?utm_source=ig_web_button_share_sheet
ഫസ്റ്റ് ലുക്ക് മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ബോഡി ആർട് പോസ്റ്ററിന്റെ ബിഹൈൻഡ് ദ് സീൻ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രാെഫഷണല്‍ ചിത്രകാരന്മാരെ വരുത്തി മണിക്കൂറുകള്‍ ചെലവിട്ടാണ് ഇരുവരുടെയും ശരീരത്തില്‍ ചിത്രങ്ങള്‍ വരച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് മേക്കിംഗ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചുരുക്കം ആളുകളെ വച്ചായിരുന്നു ഷൂട്ടിംഗ്.
SVKA മൂവീസിന്റെ ബാനറില്‍ SKR, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖമായ നീലേഷ് ഇ.കെയാണ്.സരയു അർജുൻ ഗോപാല്‍, ശിവജി ഗുരുവായൂ‍ർ, ആർ.ജെ വിജിത, നിത പ്രോമി, ടി.എസ് സുരേഷ് ബാബു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. വരികള്‍ ഹരിനാരായണൻ്റേതാണ്. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമമായിരുന്നു നടിയുടെ ആദ്യ ചിത്രം. കൂമൻ, കൊറോണ പേപ്പേഴ്സ്, ഡിഎൻഎ, തീർപ്പ്, പോക്കിരി സൈമണ്‍, ഒരു രഞ്ജിത് സിനിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകള്‍.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.