മൂന്നുവർഷത്തിനിടെ ഡിജിറ്റൽ പണമിടപാട് ഇരട്ടിയായി; കറൻസി ഉപയോഗം കുറയുന്നതായി ആർ.ബി.ഐ. പഠനം

മുംബൈ: രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനം. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.2024 മാർച്ചിലെ കണക്കുകൾ പ്രകാരം 60 ശതമാനം ഇടപാടുകളും കറൻസിയിൽ തന്നെയാണ് നടക്കുന്നത്. എന്നാൽ, ഈ അനുപാതം വളരെവേഗം കുറയുന്നതായാണ് കറൻസിയുടെ ഉപയോഗം സംബന്ധിച്ച് ആർ.ബി.ഐ. കറൻസി മാനേജ്മെന്റ് വകുപ്പിലെ പ്രദീപ് ഭുയാൻ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2011-12 മുതൽ 2023-24 വരെയുള്ള പണമിടപാടുകളുടെ വിവരങ്ങളാണ് പരിശോധിച്ചിട്ടുള്ളത്.

2021 ജനുവരി-മാർച്ച് കാലയളവിൽ 81 മുതൽ 86 ശതമാനം വരെ ഇടപാടുകൾ കറൻസിയിലായിരുന്നു നടന്നിരുന്നത്. 2024 ജനുവരി-മാർച്ച് കാലയളവിലിത് 52-60 ശതമാനം വരെയായി കുറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ ഇക്കാലത്ത് ഇരട്ടിയായി. 2020-21 സാമ്പത്തികവർഷം 14-19 ശതമാനം വരെയായിരുന്നു ഡിജിറ്റൽ ഇടപാടുകൾ. 2024 മാർച്ചിലിത് 40 ശതമാനത്തിലേക്കെത്തി.

രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച 2016-ലാണ് യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് എന്ന യു.പി.ഐ. അവതരിപ്പിച്ചത്. തുടക്കത്തിൽ വലിയ പ്രചാരമുണ്ടായിരുന്നില്ലെങ്കിലും കോവിഡ് വന്നതോടെ സ്ഥിതിമാറി. പണമിടപാടുരീതിയിൽ വലിയമാറ്റങ്ങളുണ്ടായി. യു.പി.ഐ. കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ക്യു.ആർ. കോഡ് സ്കാൻചെയ്ത് പണം കൈമാറാൻ തുടങ്ങിയത് രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചു.

2016-17 സാമ്പത്തികവർഷം യു.പി.ഐ. ഇടപാടുകളുടെ ശരാശരി ഇടപാടുമൂല്യം 3,872 കോടി രൂപയായിരുന്നു. 2023-24-ലിത് 1,525 രൂപയായി ചുരുങ്ങി. ചെറിയ തുകയ്ക്കുള്ള ഇടപാടുകൾ കൂടിയതാണ് ശരാശരി കുറയാൻ കാരണമായത്. ഇപ്പോഴും ചെറിയ ഇടപാടുകൾക്ക് പണമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പൊതുവിപണിയിലുള്ള കറൻസിയും മൊത്തം ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2020-21-ൽ 13.9 ശതമാനമായിരുന്നു. 2023-24-ൽ 11.5 ശതമാനമായി ചുരുങ്ങിയതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.