കല്‍പ്പറ്റ: പ്രത്യേക പരിശീലനം ലഭിച്ച അമ്മു എന്ന പോലീസ് എക്‌സ്‌പ്ലോസീവ് സ്നിഫര്‍ ഡോഗ് ഓര്‍മയായി. നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസിനൊപ്പമുണ്ടായ ‘അമ്മു’ വയനാട് ജില്ലയിലെ K9 സ്‌ക്വാഡില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 24.10.2024 തീയതി ഉച്ചയോടെയായിരുന്നു അന്ത്യം. ഒന്‍പത് വയസായിരുന്നു. 2017 ല്‍ നടന്ന കേരളാ പോലീസ് ഡ്യൂട്ടി മീറ്റില്‍ എക്‌സ്‌പ്ലോസീവ് സ്‌നിഫിങ്ങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2018ല്‍ ഓള്‍ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തിട്ടുണ്ട്. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ. സുധീഷ്, പി. ജിതിന്‍ എന്നിവരായിരുന്നു അമ്മുവിന്റെ ട്രെയിനേഴ്‌സ്.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക