കോളേജ് അധ്യാപികയുടെ ആത്മഹത്യ; ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഭർതൃ മാതാവ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു.

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു.

കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവായ ചെമ്ബകവല്ലിയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്ന് ശ്രുതി കോയമ്ബത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു.

ശുചീന്ദ്രം കോട്ടറയില്‍ വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്.

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കോയമ്ബത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്‌നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.

‘അമ്മ ക്ഷമിക്കണം, ദയവുചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്ബത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം’- ശ്രുതി അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു.

വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്ബത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്ക് പുറപ്പെടുന്നതിനു മുന്‍പ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു. കാര്‍ത്തിക്കിന്റെ ഒരു ബന്ധുവാണ് ബാബുവിനെ വിളിച്ചു ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നും മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണെന്നും അറിയിച്ചത്. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തിയ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവായ കാര്‍ത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതി ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.