ഓണ്‍ലൈൻ തട്ടിപ്പ് ;രക്ഷപ്പെടാൻ അഞ്ച് നുറുങ്ങുകള്‍

ഓരോ പുതിയ മാർഗ്ഗങ്ങളിലൂടെയുള്ള ഓണ്‍ലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകളാണ് ദിനംപ്രതി നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ജനപ്രിയമാകുന്നതിനൊപ്പം തട്ടിപ്പുകളും ഫിഷിംഗ് ആക്രമണങ്ങളും കൂടുതല്‍ സങ്കീർണ്ണമാവുകയാണ്. ഇ-മെയില്‍, വ്യാജ വെബ്സൈറ്റ്, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ തുടങ്ങി ആരും സംശയിക്കാത്ത വിവിധ നൂതന രീതികളാണ് തട്ടിപ്പുകാർ ഉപയോഗിച്ചുവരുന്നത്. പണത്തിനൊപ്പം വ്യക്തികളുടെ സ്വകാര്യ ഡാറ്റ ഉള്‍പ്പെടെയുള്ള നിർണായക വിവരങ്ങള്‍ ഉത്തരം തട്ടിപ്പുകാർ കൈക്കലാക്കുന്നു. പുതിയ വെബ്സൈറ്റുകള്‍ സന്ദർശിക്കുമ്പോഴും, ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴും ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും, മറ്റു ചില സുരാക്ഷാ മുൻകരുതല്‍ കൂടി പാലിക്കേണ്ടത് നിങ്ങളുടെ വലപ്പെട്ട ഡാറ്റയും പണവും നഷ്ടപ്പെടാതിരിക്കുന്നതില്‍ പ്രധാനമാണ്. കഠിനമായ പാസ്‌വേഡ് ഉപയോഗിക്കുന്നത് മുതല്‍ ടു-ഫാക്ടർ ഓതന്റിക്കേഷൻ തുടങ്ങി, തട്ടിപ്പുകളില്‍ നിന്നും ഫിഷിംഗ് ആക്രമണങ്ങളില്‍ നിന്നും രക്ഷപെടാൻ സഹായിക്കുന്നു. ലളിതവും ഫലപ്രദവുമായ 5 ഓണ്‍ലൈൻ സുരക്ഷാ നുറുങ്ങുകള്‍ ഇതാ…

എല്ലാ വെബ്സൈറ്റുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക
എല്ലാ വെബ്സൈറ്റുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെങ്കിലും, ഡിജിറ്റല്‍ ഐഡൻ്റിറ്റി മോഷ്ടിക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണ മാർഗമാണ് ഇത്. ഒരേ പാസ്‌വേഡ് ഉപയോഗിക്കുകയാണെങ്കില്‍, ഹാക്കർമാർക്ക് മെയില്‍ ഐഡി ഉപയോഗിച്ച്‌, നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പുകളിലേക്കും പ്രധാന വെബ്സൈറ്റുകളിലേക്കും ലോഗിൻ ചെയ്യാൻ സാധിക്കുന്നു. ഇത് നിങ്ങളുടെ മുഴുവൻ ഡാറ്റയും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക
ഇൻ്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്ന ഏറ്റവും പ്രധാന സുരക്ഷ സംവിധാനമാണ് ടു-ഫാക്ടർ ഓതന്റിക്കേഷൻ. സാധ്യമായ എല്ലാ വെബ്സൈറ്റുകളിലും ആപ്പുകളിലും ടു-ഫാക്ടർ അല്ലെങ്കില്‍ മള്‍ട്ടിഫാക്ടർ ഓതന്റിക്കേഷൻ ‘ഓണ്‍’ ആക്കുക. ലോഗിൻ ചെയ്യുന്നതിനായി ഉപയോക്താക്കളോട്, പാസ്‌വേഡിന് പുറമെ മറ്റൊരു വണ്‍-ടൈം കോഡും ആവശ്യപ്പെടുന്ന അധിക സുരക്ഷാ ക്രമീകരണമാണിത്.

‘പബ്ലിക് നെറ്റുവർക്കു’കളില്‍ വിപിഎൻ ഉപയോഗിക്കുക
ബ്രൗസിംഗ് ഹാബിറ്റ് പരസ്യദാതാക്കള്‍ക്ക് വില്‍ക്കുക, ഗവണ്‍മെൻ്റുകളെ സ്പൈയ്യിങ്ങിന് അനുവദിക്കുക തുടങ്ങി നിരവധി പോരായ്മകള്‍ ഉണ്ടെങ്കിലും, പബ്ലിക് നെറ്റുവർക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വിപിഎൻ ഉപയോഗപ്രദമാണ്. കാരണം വ്യക്തിപരമായി തിരിച്ചറിയപ്പെടാൻ സാധ്യതയുള്ള വിവരങ്ങള്‍ വിപിഎൻ സുരക്ഷിതമാക്കുന്നു. വെബ് സൈറ്റുകളുടെ ‘URL’ വ്യക്തമായി പരിശോധിക്കുക
പലർക്കും ഇത് വിരസമായി തോന്നിയേക്കാമെങ്കിലും, നിങ്ങള്‍ ഒരു വെബ്സൈറ്റ് സന്ദർശിക്കുന്നതിനു മുൻപായി ‘URL’ രണ്ട് തവണ പരിശോധിക്കണം. പല തട്ടിപ്പുകാരും, യഥാർത്ഥമെന്ന് തോന്നിക്കുന്ന വ്യാജ പേജുകളിലൂടെ ലോഗ് ഇൻ ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെടാറുണ്ട്. ഇത്തരം സൈറ്റുകള്‍ യുആർഎല്‍ ‘http’ എന്നതിനുപകരം ‘https’ എന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. സോഫ്റ്റ്‌വെയർ എപ്പോഴും അപ്ഡേറ്റ് ചെയ്യുക
ഇൻ്റർനെറ്റ് ബ്രൗസറുകളിലെയും മറ്റു സോഫ്റ്റ്‌വെയറുകളിലെയും സാങ്കേതിക പിശകുകള്‍ ദുരുപയോഗം ചെയ്യുക എന്നതാണ് ഹാക്കർമാരുടെ പ്രധാന ആക്രമണരീതി. ഇത്തരം പിശകുകള്‍ കണ്ടെത്തിയാല്‍ കമ്പനികള്‍ ഉടൻ തന്നെ പരിഹരിക്കുകയും, ഉപയോക്താക്കളോട് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഉത്തരം നോട്ടിഫിക്കേഷനുകള്‍ പലരും തിരിച്ചറിയുകയോ അപ്ഡേറ്റ് ചെയ്യുകയെ ഇല്ല. അതിനാല്‍ കൃത്യ സമയത്ത് അപ്ഡേറ്റ് ചെയ്യുന്നത് ആക്രമണങ്ങളെ ഒരു പരിതി വരെ തടയുന്നു.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.