യൂണിഫോം അച്ചടക്കത്തിന്റെ ഭാഗം, അനുസരിക്കണം ; ഹൈക്കോടതി

നിറമുള്ള വസ്ത്രത്തിന് പകരം യൂണിഫോം ധരിക്കണമെന്ന് അധ്യാപകന്‍ ശഠിക്കുന്നത് കുട്ടിക്ക് മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിറമുള്ള വസ്ത്രത്തിന് പകരം യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. 2020-ലെ അവധിക്കാലത്ത് നിറമുള്ള വസ്ത്രം ധരിച്ച്‌ സ്‌കൂളിലെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയോട് യൂണിഫോമിലേക്ക് മാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശം നൽകിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. യൂണിഫോമിന് പകരം നിറമുള്ള വസ്ത്രം ധരിച്ച്‌ വന്നത് എന്തിനാണെന്ന് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം. പിന്നീട് യൂണിഫോം മാറ്റാന്‍ വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ അവധിക്കാലത്ത് നിറമുള്ള വസ്ത്രം ധരിക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥി വാദിക്കുകയും തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു, ജുവനൈല്‍ ജസ്റ്റിസ് (ജെ.ജെ) നിയമത്തിലെ സെക്ഷന്‍ 75 പ്രകാരം ഈ പ്രവൃത്തി ക്രൂരതയാണെന്ന് ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്‌കൂള്‍ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി യൂണിഫോം നിര്‍ബന്ധമെങ്കില്‍, ഫലപ്രദമായ വിദ്യാഭ്യാസത്തിന് ആവശ്യമായ അന്തസും ക്രമവും ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകണമെന്ന് കോടതി വ്യക്തമാക്കി. ജെ.ജെ ആക്റ്റിലെ സെക്ഷന്‍ 75 പ്രകാരം ഇത്തരം പ്രവൃത്തികളെ കുറ്റമായി കണക്കാക്കിയാല്‍ സ്‌കൂള്‍ അച്ചടക്കത്തെ തടസപ്പെടുത്തുകയും ക്രമം നിലനിര്‍ത്താനുള്ള സ്ഥാപനത്തിന്റെ കഴിവിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും കോടതി പറഞ്ഞൂ.

സീറ്റൊഴിവ്

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org

പ്രവേശനം ആരംഭിച്ചു.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.