ഇരുചക്ര വാഹനങ്ങളില്‍ അപകടകരമായ വസ്തുക്കള്‍ കയറ്റി യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി എംവിഡി. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കള്‍ കയറ്റിക്കൊണ്ടുള്ള ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യരുത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസാരമായ അപകടത്തില്‍ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവുമെന്നും എംവിഡി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. പല തരത്തിലുള്ള പണിയായുധങ്ങള്‍, ഇരുമ്പ് ദണ്ഡുകള്‍, അലൂമിനിയം ഫാബ്രിക്കേഷന് വേണ്ടിയുള്ള പൈപ്പുകള്‍, ഗ്ലാസ്സുകള്‍, ഷീറ്റുകള്‍, കാടുവെട്ട് യന്ത്രങ്ങള്‍, തെങ്ങുകയറാനുള്ള യന്ത്രം, ടൈല്‍ കട്ട് ചെയ്യുന്ന കട്ടറുകള്‍ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും എളുപ്പത്തില്‍ എത്തിക്കാനുള്ള വാഹനമായി ആളുകള്‍ ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്നുവെന്നും, കച്ചവട താല്പര്യത്തോടെ കസേരകള്‍ പോലുള്ള മറ്റു ചില വസ്തുക്കള്‍ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നും എംവിഡി കുറിച്ചു. റോഡിൽ ഉപയോഗിക്കുന്ന. സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടു വീലറുകള്‍ എന്നും എംവിഡി വ്യക്തമാക്കി.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ







