കറുത്ത വർഗ്ഗക്കാർക്കിടയിൽ സ്വീകാര്യത കുറയുന്നു; സർവേകളിൽ പിന്നോട്ടടിച്ച് കമല ഹാരിസ്; നേരിട്ട് ഇറങ്ങി പ്രചരണം നയിച്ച് ഒബാമ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ

അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തുവരുന്ന സർവെ ഫലങ്ങളില്‍ കമല ഹാരിസ് തിരിച്ചടി നേരിടുമ്ബോള്‍ ഡെമോക്രാറ്റ് ക്യാമ്ബില്‍ ആശങ്ക നിറയുകയാണ്.

തിരിച്ചടി നേരിടുന്നതിന്‍റെ പ്രധാനകാരണം തെരഞ്ഞെടുപ്പില്‍ നിർണായകമായ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കമലക്ക് സ്വാധീനം ഉണ്ടാക്കാനായിട്ടില്ലെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻ്റുമായ കമല ഹാരിസിന് ആദ്യ ഘട്ടത്തില്‍ നേടിയ മുൻതൂക്കം നഷ്ടമാകുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ട്രംപിനാകട്ടെ പിന്തുണയേറുന്നതായും സൂചനകളുണ്ട്.

ഇതോടെ കമലക്ക് വേണ്ടിയുള്ള പ്രചാരണം മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമ നേരിട്ട് നയിക്കുകയാണ്. ഒബാമ കൂടുതല്‍ സജീവമായി പ്രചരണ രംഗത്തെത്തിയതോടെ കമലക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഡെമോക്രാറ്റ് ക്യാമ്ബിന്‍റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം കമലക്കൊപ്പം ഒബാമ പ്രചരണ വേദികളില്‍ എത്തിയിരുന്നു. ട്രംപിന്‍റെ തിരിച്ചുവരവ് അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഒബാമ നല്‍കുന്നത്.

നേരത്തെ പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ കമല ഹാരിസിന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആവേശം പോരെന്ന് ബരാക്ക് ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബർ അഞ്ചിന് നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബ‍ർ 11 ന് കമല ഹാരിസിനായി പെൻസില്‍വാനിയയില്‍ നടന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഒബാമയുടെ മുന്നറിയിപ്പ്. കമലയുടെ പ്രചരണം കറുത്ത വംശജർക്കിടയില്‍ ഏല്‍ക്കുന്നില്ലെന്ന് തുറന്നടിച്ച്‌ ഒബാമ അവരോട് കമലക്ക് വേണ്ടി അന്ന് നേരിട്ട് വോട്ട് ചോദിക്കുകയും ചെയ്തു. ഒബാമയുടെ മുന്നറിയിപ്പ് ശരിവക്കുന്നതാണ് പുതിയ സർവെഫലങ്ങള്‍ എന്നാണ് വ്യക്താകുന്നത്. ഇതോടെയാണ് ഒബാമ കൂടുതല്‍ സജീവമായി കമലക്ക് വേണ്ടി രംഗത്തിറങ്ങിയത്.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.