തെളിമ പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്

തിരുവനന്തപുരം:റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും ‘തെളിമ’ പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ പദ്ധതിയിലൂടെ സാധിക്കും. കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍പിജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം. അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും ഈ പദ്ധതിയിലൂടെ സാധിക്കും.
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15-ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും.

റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടു പൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ ഉപഭോക്താക്കളുടെ പരാതികളും അപേക്ഷകളും ഇടാം. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. റേഷന്‍ ഡിപ്പോയില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, അളവ് തടങ്ങിയ വിവരങ്ങളും ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. അതേസമയം, റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസൺ ലോഗിന്‍ മുഖേന മുന്‍പെന്ന പോലെ വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ.

ശ്രേയസ് സ്വാശ്രയസംഘം ദശവാർഷികവും കുടുംബസംഗമവും നടത്തി.

മലവയൽ യൂണിറ്റിലെ മഴവിൽ സ്വാശ്രയ സംഘത്തിന്റെ ദശ വാർഷികവും കുടുംബ സംഗമവും റിട്ടയേർഡ് ഹെൽത്ത്‌ നേഴ്സ് ചന്ദ്രിക സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്‌

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത്

ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്ബാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍

ചവിട്ടിനിർമാണത്തിൽ പ്രാവീണ്യം നേടി കാട്ടിക്കുളത്തെ വിദ്യാർഥികൾ

കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല –

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്

വയനാട് തുരങ്കപാത: പാറ തുരക്കാൻ കൂറ്റൻ യന്ത്രങ്ങളെത്തി

കൽപ്പറ്റ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പാറ തുരക്കുന്നതിനുള്ള രണ്ട് ഭീമൻ ബൂമർ മെഷീനുകൾ എത്തിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് 15 ദിവസം കൊണ്ടാണ് അത്യാധുനിക യന്ത്രങ്ങൾ വയനാട്ടിൽ

കെ.പി. ജയചന്ദ്രന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററായി കെ.പി. ജയചന്ദ്രന്‍ ചുമതലയേറ്റു. പൊതുഭരണ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്. നേരത്തേ കുടുംബശ്രീ ജില്ലാ മിഷനില്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായിരുന്നു. കോവിഡ് കാലത്ത് ദുരന്തനിവാരണ വകുപ്പില്‍ സെക്ഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.