തിരുവനന്തപുരം:
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും, പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പോക്‌സോ കേസുകളിലും, ലൈംഗിക പീഡനക്കേസുകളിലും വിധികള്‍ പ്രസ്താവിക്കുന്ന സെഷൻസ് കോടതികളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, പങ്കജ് മിത്തല്‍ എന്നിവരുടേതാണ് സുപ്രധാന ഉത്തരവ്. കേസുകളുടെ മെറിറ്റ് പരിശോധിച്ച ശേഷം ഇരകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവും സെഷൻസ് കോടതികള്‍ക്ക് പുറപ്പടിവിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 396, സെക്ഷൻ 357(A) പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്