നിർദ്ധന വിദ്യാർത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പദ്ധതിയുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം:
ഈടും ജാമ്യവുമില്ലാതെ നിർദ്ധന വിദ്യാർത്ഥികള്‍ക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസ വായ്പയൊരുക്കുന്ന പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം. 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അർഹരായ 22 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് ഇത് സഹായകമാകും. ബാങ്കുകള്‍ക്ക് പിന്തുണയായി, 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് കേന്ദ്ര സർക്കാർ 75% ഈട് നല്‍കും. സർക്കാർ സ്‌കോളർഷിപ്പ് അടക്കം ആനുകൂല്യങ്ങള്‍ക്ക് അർഹതയില്ലാത്ത 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികള്‍ക്ക്, 3% പലിശ ഇളവോടെ 10 ലക്ഷം രൂപ വരെയുള്ള വായ്പ ലഭിക്കും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികള്‍ക്ക് പലിശ ഇളവ് നല്‍കും.

4.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികള്‍ക്ക് മുഴുവൻ പലിശ ഇളവ്. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ (QHEI) പ്രവേശനം നേടുന്ന വിദ്യാർത്ഥിക്ക് പദ്ധതി വഴി മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളില്‍നിന്നും ഈടുരഹിതജാമ്യരഹിത വായ്പ. സർക്കാർ സ്ഥാപനങ്ങളില്‍ സാങ്കേതിക/പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുൻഗണന. പദ്ധതിക്കായി 2024-25 മുതല്‍ 2030-31 വരെ 3600 കോടി രൂപ വകയിരുത്തി.

അപേക്ഷ ഡിജിറ്റല്‍ പ്രക്രിയയിലൂടെ.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പിഎം വിദ്യാലക്ഷ്മി ഏകീകൃത പോർട്ടല്‍.

വായ്പയ്ക്കും പലിശ ഇളവിനും ലളിതമായ അപേക്ഷ.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.