ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ദിവസം ചൂരല്മല-മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തെ തുടര്ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരസിപ്പിച്ചവര്ക്ക് സമ്മതിദാനം വിനിയോഗിക്കാന് സൗജന്യ വാഹനം സൗകര്യം സജ്ജമാക്കുന്നു. മേപ്പാടി -ചൂരല്മല പ്രദേശങ്ങളില് സജ്ജീകരിക്കുന്ന 167, 168, 169 ബൂത്തുകളിലേക്കാണ് ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി 04 വയനാട് എച്ച് പി.സി – ഉപതെരഞ്ഞെടുപ്പ് 2024, ചൂരല്മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്വീസ് നടത്തുക. മുട്ടില്-തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട് -മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി- മുട്ടില് – കല്പ്പറ്റ- മേപ്പാടി വഴി ബൂത്തുകളിലേക്കും പനമരം – കണിയാമ്പറ്റ – പള്ളിക്കുന്ന് – പൊഴുതന – വെങ്ങപ്പള്ളി – വൈത്തിരി വഴി ബൂത്തുകളിലേക്കും സുല്ത്താന് ബത്തേരി – കോളിയാടി – മാടക്കര – ചുള്ളിയോട് – അമ്പലവയല് – തോമാട്ടുചാല്- വടുവന്ചാല് -മേപ്പാടി വഴി ബൂത്തുകളിലേക്കുമാണ് വോട്ട് വണ്ടി സര്വീസ് നടത്തുക. ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ വോട്ടര്മാരെ തിരികെ എത്തിക്കാനും വോട്ട് വണ്ടിയുടെ സഹായം ലഭിക്കും. പ്രധാന കേന്ദ്രങ്ങളില് നിന്നും 8, 11, 2 എന്നീ സമയങ്ങളിലായി മൂന്ന് ട്രിപ്പുകള് ഉണ്ടായിരിക്കും.

ഡ്രാഗണ് ഭൂമിയിലേക്ക്, അണ്ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന് വംശജന്
വാഷിങ്ടണ്: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില് നിന്നും എന്ഡവര് പേടകം വേര്പെട്ടു. ഓസ്ട്രേലിയയ്ക്ക് മുകളില് വെച്ചായിരുന്നു അണ്ഡോക്കിങ്.







