ഫോണ്‍ കോള്‍ തട്ടിപ്പിന് കേരളാ പോലീസിന്റെ എഐ പ്രതിരോധം

തിരുവനന്തപുരം:
ഫോണ്‍ കോളുകള്‍ വഴി സൈബര്‍ തട്ടിപ്പ് വ്യാപകം. തട്ടിപ്പിനെ നേരിടാന്‍ എ.ഐയുടെ സഹായം തേടാന്‍ കേരളാ പോലീസ്. നിക്ഷേപം അഭ്യര്‍ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പുകളാണ് കേരള പോലീസ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സ്പാം കോളുകള്‍ നിയന്ത്രിക്കുമെന്ന് മൊബൈല്‍ കമ്പനികള്‍ പലപ്പോഴായി വാഗ്ദാനം നല്‍കിയെങ്കിലും പൂര്‍ണമായും പ്രശനങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും എ.ഐയുടെ സഹായത്തോടെ തട്ടിപ്പുകള്‍ക്കെതിരെ നടപടി കഴിഞ്ഞ മെയ് മാസം മുതല്‍ ആരംഭിച്ചിരുന്നു. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന ഫോണ്‍ കോളുള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് കേരളാ പോലീസ് സൈബര്‍ വിഭാഗം നടപടികള്‍ക്ക് തുടക്കമിട്ടിരുന്നത്. കേരളത്തില്‍ മാത്രം സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000-ലധികം മൊബൈല്‍ ഫോണുകളാണ് കരിമ്പട്ടികയില്‍ ഉൾടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പോലീസ് സൈബര്‍ അന്വേഷണ വിഭാഗം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപയാണ്. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച്‌ ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ തട്ടിപ്പിനിരയായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരും വീട്ടമ്മമാരും ഐടി പ്രൊഫഷണലുകളുമൊക്കെയാണ് തട്ടിപ്പിനിരയായവരില്‍ മുന്‍പന്തിയിലുള്ളത്. ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരില്‍ സ്വകാര്യ ജീവനക്കാര്‍ 613, വീട്ടമ്മമാര്‍ 338, ബിസിനസുകാര്‍ 319, എന്‍ആര്‍ഐകള്‍ 224, ഐടി പ്രൊഫഷണലുകള്‍ 218, ഡോക്ടര്‍മാര്‍ 115 എന്നിങ്ങനെയാണ് കണക്കുകള്‍.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

വയനാട്ടിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു.

ബത്തേരി ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു

ദേശീയ പാത അറ്റകുറ്റപ്പണി; ഹൈക്കോടതിക്ക് കേന്ദ്രസർക്കാരിന്റെ ഉറപ്പ്, പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് കോടതി.

കൊച്ചി: ഇടപ്പളളി- മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. സർവീസ് റോഡുകളുടെ അടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ലെന്നും പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുളള

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്

സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.