വാഹനം കൈമാറുമ്പോള്‍ തന്നെ ഉടമസ്ഥാവകാശം മാറ്റണം; മുന്നറയിപ്പുമായി എം വി ഡി

കൽപ്പറ്റ:
വാഹനം കൈമാറുമ്പോള്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു. വാഹനം കൈമാറുന്നത് ചിലപ്പോള്‍ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ആകാം. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോര്‍മാറ്റിലോ ഒപ്പിട്ട് വാങ്ങിച്ചതിന്റെ പേരില്‍ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എംവിഡി പറയുന്നു.

നമ്മുടെ പേരില്‍ ഉണ്ടായിരുന്ന ഒരു വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ 14 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ ആര്‍സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയ്യാറാക്കി ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി വന്ന് ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് പേയ്മെന്റ് സക്സസ് ആയാല്‍ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നുമുതല്‍ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശികയുണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്. വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആര്‍സി ഓണര്‍ ആയതിനാല്‍ ഇനി മുതല്‍ വാഹനം കൈമാറുമ്പോള്‍ എന്ത് മോഹന വാഗ്ദാനം നല്‍കിയാലും ആരും വീണു പോകരുതെന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു

www. parivahan.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച്‌ വേണം രേഖള്‍ സമര്‍പ്പിച്ച്‌ ഉടമസ്ഥാവകാശം മാറ്റാന്‍. 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഉള്ള ഒരു സത്യവാങ്മൂലവും വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.