അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് രാജ്യവ്യാപകമായി പടക്കം നിരോധിക്കുന്നില്ലെന്ന ചോദ്യവുമായി സുപ്രീം കോടതി. ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. നിയന്ത്രണാതീതമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാന്മാരായിരിക്കുക എന്ന പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കും. നിർദ്ദിഷ്ട സമയത്ത് മാത്രം എന്തു കൊണ്ട് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വർഷം മുഴുവൻ മലിനീകരണം ഉള്ള സാഹചര്യത്തില്‍ എന്തു കൊണ്ടാണ് കുറച്ചു മാസങ്ങള്‍ മാത്രം നിയന്ത്രണമെന്നും കോടതി ചോദിച്ചു. പടക്കങ്ങള്‍ക്ക് നിലവില്‍ ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഡല്‍ഹി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. നവംബർ 25-ന് മുൻപ് ഒരു വർഷത്തേക്ക് പടക്കങ്ങള്‍ പൂർണമായും നിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കാമെന്നും പടക്കം പൊട്ടിക്കുന്നത് മൗലികാവകാശമായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവർക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഓപ്പറേഷൻ സിന്ധൂർ: രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി: വ്യക്തമാക്കിയത് ഇക്കാര്യങ്ങൾ
ഓപ്പറേഷൻ സിന്ദൂറില്‍ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.