വിധിയെഴുത്ത് നാളെ വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വ്വീസ് വോട്ടര്‍മാരും ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായി 11820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധതരായി ഇത്തവണയും മുന്നോട്ടുവന്നത്. ഏറ്റവും കൂടുതല്‍ സര്‍വ്വീസ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വ്വീസ് വോട്ടര്‍മാരായുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്. ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ്ങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുളളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളേജ് എന്നിവടങ്ങളില്‍ നിന്നാണ് പോളിങ്ങ് സാമഗ്രികളുടെ വിതരണം നടന്നത്. കുറ്റമറ്റ രീതിയിലാണ് മുഴുവന്‍ സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിച്ചത്. വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പോളിങ്ങ് സാമഗ്രികളുമായി ബൂത്തിലെത്താന്‍ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് നിര്‍വ്വഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റുമും വിജില്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

മണ്ഡലം പുരുഷന്‍മാര്‍, സ്ത്രീകള്‍ ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍
മാനന്തവാടി, 100100, 102830, 202930
സുല്‍ത്താന്‍ബത്തേരി 110723, 116765, 227489
കല്‍പ്പറ്റ, 102573, 108183, 210760
തിരുവമ്പാടി, 91434, 93371, 184808
ഏറനാട് 93880, 91106, 184986
നിലമ്പൂര്‍ 110826, 115709, 226541
വണ്ടൂര്‍ 115508, 118720, 234228

15155 ഭിന്നശേഷി വോട്ടര്‍മാര്‍

നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍
മാനന്തവാടി 1222, 1044, 2266
സുല്‍ത്താന്‍ബത്തേരി 863, 597, 1460
കല്‍പ്പറ്റ 1270, 1090,2360
തിരുവമ്പാടി 1628, 1164,2792
ഏറനാട് 1241,911, 2152
നിലമ്പൂര്‍ 1270, 1099, 2369
വണ്ടൂര്‍ 968, 788,1756

1354 പോളിങ്ങ് സ്റ്റേഷനുകള്‍

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തി. ദുരന്തമേഖലയില്‍ നിന്നും വിവിധ താല്‍ക്കാലിക പുനരധിവാസ മേഖലയില്‍ താമസിക്കുന്നവര്‍ക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക സൗജന്യ വാഹന സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.