പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാം; സർക്കാർ പദ്ധതിയിൽ ഇങ്ങനെ നിക്ഷേപിച്ചാൽ കുട്ടിയുടെ 21-ാം വയസില്‍ 71 ലക്ഷം നേടാം

മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതിനായി പല നിക്ഷേപ മാർഗങ്ങളും അവർ തേടാറുണ്ട്.

രാജ്യത്തെ ജനങ്ങള്‍ക്കായി നിരവധി നിക്ഷേപ സ്കീമുകള്‍ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് മികച്ച ആനുകൂല്യങ്ങള്‍ നല്‍കും. അത്തരത്തിലുള്ള ഒരു സർക്കാർ സ്കീമായ സുകന്യ സമൃദ്ധി യോജനയെക്കുറിച്ചാണ് ഇനി പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കീം ആണിത്. രാജ്യത്തെ ഏതൊരു പൗരനും 10 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍മക്കള്‍ക്കായി ഈ സ്കീമില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴില്‍, പ്രതിവർഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാം. പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മറ്റെല്ലാ സർക്കാർ പദ്ധതികളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന സ്കീമുകളില്‍ ഒന്നാണിത്. ഇതാണ് സുകന്യ സമൃദ്ധി യോജനയുടെ ഏറ്റവും വലിയ സവിശേഷത. അക്കൗണ്ട് ഉടമകള്‍ക്ക് എല്ലാ വർഷവും 8.2 ശതമാനം പലിശ ലഭിക്കും. ഈ സ്കീമില്‍ കുറച്ച്‌ വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പെണ്‍മക്കള്‍ക്ക് 71 ലക്ഷം രൂപ നേടാൻ കഴിയും.

എന്താണ് സുകന്യ സമൃദ്ധി യോജന പദ്ധതി?

കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരില്‍ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമിന് കീഴില്‍, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്ബോള്‍ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും.

സ്കീമുമായി ബന്ധപ്പെട്ട ചില പ്രത്യേക നിയമങ്ങള്‍

ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് നല്‍കുന്ന പലിശ സർക്കാർ പരിഷ്കരിക്കാറുണ്ട്. പലിശ കൂടുകയോ കുറയുകയോ ചെയ്യുമ്ബോള്‍ കാലാവധി പൂർത്തിയാകുമ്ബോള്‍ ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. എല്ലാ വർഷവും ഏപ്രില്‍ 5-ന് മുമ്ബായി അക്കൗണ്ടില്‍ തുക നിക്ഷേപിക്കണം, അതുവഴി പരമാവധി പലിശ നേടാനാകും. അക്കൗണ്ട് തുറക്കുന്ന സമയത്ത് നിങ്ങളുടെ മകള്‍ക്ക് 1 വയസ് പൂർത്തിയായിട്ടില്ലെങ്കില്‍, മകള്‍ക്ക് 21 വയസ് തികയുമ്ബോഴല്ല, അക്കൗണ്ട് 21 വർഷം പൂർത്തിയാകുമ്ബോഴാണ് മകള്‍ക്ക് മെച്യൂരിറ്റി തുക ലഭിക്കുക.

71 ലക്ഷം എങ്ങനെ നേടാം?

ഈ സ്കീമില്‍ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. അതിലൂടെ പരമാവധി നേട്ടം കൊയ്യാനാകും. എല്ലാ സാമ്ബത്തിക വർഷവും ഏപ്രില്‍ അഞ്ചിന് മുമ്ബ് ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമ്ബോള്‍ മാത്രമേ പരമാവധി പലിശ നേടാൻ കഴിയൂ. 15 വർഷത്തേക്ക് ഈ തുക നിക്ഷേപിക്കുമ്ബോള്‍, മൊത്തം നിക്ഷേപം 22,50,000 ആയിരിക്കും. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് 71,82,119 രൂപ ലഭിക്കും. ഇതില്‍ പലിശയിനത്തില്‍ ലഭിക്കുന്ന തുക 49,32,119 രൂപയാണ്. കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഈ തുക പൂർണമായും നികുതി രഹിതമാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.