അമ്പലവയൽ:
ശ്രേയസ് മലവയൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സിന്ധു അധ്യക്ഷത വഹിച്ചു.സെക്രട്ടറി അനുപമ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.മുതിർന്ന അംഗമായ
രാജമ്മാളിനെ ഷാൾ അണിയിച്ച് ആദരിച്ചു.വിനി ബാലൻ, ദിവ്യ പ്രകാശൻ, ഷിനി ഷിബു എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം
സ്നേഹവിരുന്നോടെ സമാപിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്