ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി എംവിഡി

കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ റോഡുകളില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായുളള പരാതികള്‍ വ്യാപകമാകുകയാണ്. ടൂറിസ്റ്റ് ബസ്സുകളില്‍ നിന്ന് പുറത്തേക്ക് സംഗീതം വലിയ ശബ്ദത്തില്‍ കേള്‍ക്കുന്ന സ്പീക്കറുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനെതിരെ നടപടിക്കൊരുങ്ങി എംവിഡി. സ്‌കൂള്‍, കോളേജ് ഉല്ലാസ യാത്രകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ ശബ്ദമലിനീകരണം ഉണ്ടാകുന്നത്.
ബസ്സുകളില്‍ സാധാരണയുണ്ടാകുന്ന ഇൻ്റേണല്‍ സ്പീക്കറുകള്‍ക്ക് പുറമേ, ‘വോക്കല്‍’ എന്നറിയപ്പെടുന്ന ബാഹ്യ സ്പീക്കറുകള്‍ കൂടി ഘടിപ്പിക്കുന്നതാണ് വലിയ ഒച്ചയുണ്ടാകുന്നതിനുളള കാരണം. ഇത് പലപ്പോഴും ബസിൻ്റെ മുന്നിലോ പിന്നിലോ ആയാണ് സ്ഥാപിക്കുന്നത്.
2023-ലെ വടക്കാഞ്ചേരി ബസ് അപകടത്തെ തുടർന്ന് ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കേരള മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി, ഒരു യാത്ര ആരംഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസം മുമ്പായി ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ അവരുടെ വാഹന വിവരങ്ങള്‍ റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസില്‍ സമർപ്പിക്കണം. കൂടാതെ, ഉല്ലാസയാത്രയ്ക്ക് മുമ്പായി ബസ്സുകള്‍ പരിശോധനയ്ക്കും വിധേയമാക്കണം. പരിശോധന റിപ്പോർട്ട് വാഹന ഉടമയും ആർടിഒ ഓഫീസറും സൂക്ഷിക്കേണ്ടതാണ്. ഓരോ 30 ദിവസത്തിലും ഒരു പരിശോധന എന്ന ക്രമത്തിലെങ്കിലും നടത്തണമെന്നാണ് എംവിഡിയുടെ നിര്‍ദേശമുളളത്. അതേസമയം, ഇക്കൊല്ലം ഈ പരിശോധന പൂർണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.