അപൂര്‍വ്വ രോഗം: പിഞ്ചോമനയെ രക്ഷിക്കാന്‍ നാടൊന്നിക്കുന്നു.

കല്‍പ്പറ്റ: അത്യപൂര്‍വ്വ രോഗമായ ശരീരത്തില്‍ രോഗ പ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) പിടിപെട്ട് ചികില്‍സയില്‍ കഴിയുന്ന പിഞ്ചോമനയെ രക്ഷിക്കാന്‍ നാടൊന്നിക്കുന്നു. ചികില്‍സാ ചെലവായി 45 ലക്ഷം രൂപയാണ് വേണ്ടത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി 45 ദിവസം കൊണ്ട് 45 ലക്ഷം രൂപ ജനകീയമായി പിരിച്ചെടുക്കാനാണ് ചികില്‍സാ സഹായ കമ്മിറ്റി തീരുമാനിച്ചത്.
ഏച്ചോം സ്വദേശി വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും കല്‍പ്പറ്റ എമിലി സ്വദേശിനി അശ്വതിയുടെയും ഏകമകനായ രണ്ട് വയസ്സുകാരന്‍ നൈതിക് അമറിനാണ് അത്യപൂര്‍വ്വ രോഗം പിടിപ്പെട്ട് ചികില്‍സയില്‍ കഴിയുന്നത്. ജനിച്ച് 6 മാസം കഴിഞ്ഞതോടെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ നിരന്തരം നടത്തിയ ശാസ്ത്രീയ മെഡിക്കല്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. മജ്ജ മാറ്റിവെക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാനാവുമെന്നും പിഞ്ചോമനയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനാവുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
45 ദിവസം കൊണ്ട് 45 ലക്ഷം രൂപ സ്വരൂപിക്കുന്ന ജനകീയ ജീവകാരുണ്യ ക്യാമ്പയിനിലൂടെ തുക സ്വരൂപിക്കാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതിനായി കേയംതൊടി മുജീബ് ചെയര്‍മാനായും ഷംസുദ്ധീന്‍ പനക്കല്‍ കണ്‍വീനറായും ടി.അബ്ദുറസാഖ് ട്രഷററായും നൈതിക് അമര്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ എസ്.ബി.ഐ.ബ്രാഞ്ചില്‍ 43539145377 നമ്പറായി പ്രത്യേക ബേങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.IFSC SBIN0070192.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.